സഞ്ചാരികളുടെ മനസു നിറച്ച് പാഞ്ചാലിമേട്, മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ച് സെറിനിറ്റിയം നിരവധി ഐതീഹ്യങ്ങള്‍ ഉറങ്ങുന്ന മണ്ണ്. കോടമഞ്ഞിൽ കുളിച്ച മലനിരകളും.വളരെ മനോഹരമായി പരിപാലിച്ചിരിക്കുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം. അതാണ്ഇ ടുക്കി ജില്ലയിലെ പാഞ്ചാലിമേട്. പഞ്ചപാണ്ഡവര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണ്താ മസിച്ചതെന്നാണ് വിശ്വാസം. അങ്ങനെയാണ് ഈ സ്ഥലത്തിന് പാഞ്ചാലിമേട് എന്ന പേര് വന്നത്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലേക്ക് ചുരുങ്ങിയ നാളുകള്‍ കൊണ്ട് കുതിച്ചുകയറിയ ഇടം. പഞ്ചപാണ്ഡവര്‍ താമസിച്ചതെന്ന് വിശ്വസിക്കുന്ന ഗുഹ, പാഞ്ചാലിക്ക് നീരാടാനായി ഭീമസേനൻ കുഴിച്ചെന്ന്കരുതുന്ന പാഞ്ചാലിക്കുളം, തന്നെ ആക്രമിക്കാനെത്തിയ ആനയെ പാഞ്ചാലി ശപിച്ച് ശിലയാക്കി മാറ്റിയ ആനക്കല്ല്… എന്നിങ്ങനെ ഐതീഹ്യങ്ങളില്‍ മാത്രം നാം കേട്ടിട്ടുള്ളത് നേരിട്ട് കാണാം. ഒപ്പം സുന്ദരമായ പ്രകൃതി ഭംഗിയും കോടമഞ്ഞും ആസ്വദിക്കാം. പാഞ്ചാലിമേട്ടിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചുകൊണ്ട് തലയുയര്‍ത്തി നില്ക്കുന്ന റിസോര്‍ട്ടാണ് മുകളേല്‍ സെറിനിറ്റി പ്ലാന്റേഷൻ റെസിഡൻസി. റിസൈഡ്, റിലാക്സ്, റിജ്യുവനേറ്റ്… ഇതാണ് സെറിനിറ്റി ഇവിടെയെത്തുന്ന അതിഥികള്‍ക്ക് നല്‍കുന്നത്. സെറിനിറ്റി എന്ന പേര് സൂചിപ്പിക്കുന്നതുപോലെ എല്ലാ സമ്മർദ്ദങ്ങളും മറന്ന്, തിരക്കുകളില്‍ നിന്നകന്ന് കുറച്ചുദിവസം പ്രകൃതിയോടൊത്ത് ചിലവഴിക്കാനായി
സ്വാഗതം ചെയ്യുകയാണ് കുടുംബങ്ങള്‍ക്കും ദമ്പതികൾക്കും മാത്രമായി ഒരുക്കിയിരിക്കുന്ന ഈ റിസോര്‍ട്ട്. മുകളേല്‍ സെറിനിറ്റി റിസോര്‍ട്ട്സ് പ്രൈവറ്റ്ലി മിറ്റഡിന്റെ കീഴിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അങ്ങകലെ മല നിരകളിലെ സൂര്യോദയവും മഞ്ഞുപുതഞ്ഞ പ്രകൃതിയുടെ ഏറ്റവും സുന്ദരമായ ഭാവവും കണ്ട് രാവിലെ കണ്ണുതുറക്കാം. എല്ലാ സൗകര്യങ്ങളോടും കൂടിയ വിശാലമായ സ്വീറ്റ് റൂമുകള്‍. ശുദ്ധവായു ശ്വസിച്ചുകൊണ്ട്, അഞ്ച് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന പ്രോപ്പര്‍ട്ടി നിങ്ങള്‍ക്ക് പൂര്‍ണ്ണമായും ആസ്വദിക്കാം.തനതുകൃഷിരീതികളും മല മുകളില്‍ നിന്ന് ഉറവയെടുത്ത് കൃഷിഭൂമിയെ നനയ്ക്കുന്ന നീരുറവകളും നിങ്ങള്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കും. സാഹസികത ഇഷ്ടമുള്ളവര്‍ക്ക് ട്രെക്കിംഗ് നടത്താം.ഓഫ്റോഡ് യാത്ര പോകാം. നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും മറക്കാനാകാ ത്ത നിമിഷങ്ങള്‍ നല്‍കാം.പാഞ്ചാലിമേട്ടിലേക്ക് മാത്രമല്ല, ഇവിടെ നിന്ന് നമുക്ക് തേക്കടി, വാഗമണ്‍, ഗവി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എളുപ്പ ത്തില്‍ എത്താം. തന്റെ ജീവിതപങ്കാളിയെ ജീവനുതുല്യം സ്നേഹിച്ചിരുന്ന ഒരു അദ്ധ്യാപകൻ പടുത്തുയര്‍ത്തിയ താജ്മഹല്‍ ആണ് സെറിനിറ്റി എന്ന് പറയാം. കാമിരപ്പള്ളി സെന്റ്ഡൊമിനിക്സ് കോളെജ് കൊമേഴ്സ് വകുപ്പുമേധാവിയായിരുന്ന ഡോ.ബേബി എംഡിയാണ് സെറിനിറ്റിയുടെ ചെയർമാൻ. അദ്ദേഹത്തിന്റെ പത്നിയും അതേ കോളെജില്‍ തന്നെ മലയാളം വകുപ്പുമേധാവിയും ആ യിരുന്ന പ്രൊഫ.ആലീസ്കുട്ടി ഡൊമിനിക്കിന്റെ ഓർമയ്ക്കായാണ് തനിക്ക് പൈതൃകമായി കിട്ടിയ സ്ഥലത്ത്ഡോ.ബേബി ഈ റിസോര്‍ട്ട് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഇവിടെ വരുന്ന ഓരോ അതിഥിയും മനസ്സുനിറഞ്ഞുതന്നെ തിരിച്ചുപോകണമെന്ന് ആദ്ദേഹത്തിന് നിർബന്ധമാണ്. അവര്‍ക്കായി ഒരുക്കുന്ന സൗകര്യങ്ങളില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാറില്ല. ഇവിടെ വരുന്ന എല്ലാവരെയും സ്വന്തം കുടുംബാംഗങ്ങളായാണ്കരുതുന്നതും.
സെറിനിറ്റി അതിഥികള്‍ക്ക് ഒരുക്കുന്ന സൗകര്യങ്ങള്‍
മുറിഞ്ഞപുഴയിൽ നിന്നും കൊല്ലം-തേനി ദേശീയപാതയില്‍ നിന്നും വെറും ഒരു കിലോമീറ്റര്‍ അകലെയാണ് സെറിനിറ്റി സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ അതിഥികള്‍ക്ക് ഇവിടെയെത്താൻ വളരെ എളുപ്പമാണ്. മാത്രവുമല്ല കുടുംബങ്ങള്‍ക്കും ദമ്പതികൾക്കും വളരെ മിതമായ നിരക്കില്‍ ഈ പ്രീമിയം റെസിഡൻസിയിൽ തങ്ങളുടെ അവധിക്കാലം ചെലവഴിക്കാം. സെറിനിറ്റി നല്കുന്ന മികച്ച അനുഭവങ്ങള്‍ കൊണ്ടുതന്നെ ഒരിക്കല്‍ വന്നവരുടെ നല്ല
വാക്കുകള്‍ കേട്ടാണ് പുതിയ അതിഥികള്‍ ഇവിടെയെത്തുന്നത്. നിരവധി സെലബ്രിറ്റികള്‍ ഇവിടെത്ത സ്ഥിരം സന്ദര്‍ശകരാണ്. ‘അതി ഥിദേവോ ഭവ’ എന്ന മന്ത്രം മുറുകെപ്പിടിച്ചാണ് സെറിനിറ്റി പ്രവര്‍ത്തിക്കുന്നത്.
പ്രകൃതിയെ ഒട്ടും നോവിക്കാതെ റെസ്പോൺസിബിൾ ടൂറിസം അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥത്തിലാണ് ഇവര്‍ പ്രാവര്‍ത്തികമാക്കുന്നത്. തദ്ദേശീയരായ നിരവധിപ്പേർക്ക്പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ നല്‍കാനും ഈ സ്ഥാപനത്തിന്കഴിഞ്ഞിട്ടുണ്ട്.എല്ലാറ്റിനപ്പുറമായി സ്വന്തം വീട് പോലെ തോന്നുന്ന ഇടം. പേര്
സൂചിപ്പിക്കുന്നതുപോലെ ശാന്തത തന്നെയാണ് സെറിനിറ്റിയുടെ പ്രത്യേകത. മനസ്ശാന്തമാക്കുന്ന, തണുപ്പിക്കുന്ന ഇവിടെ സുരക്ഷിതമായി കുടുംബത്തോടൊപ്പം താമസിക്കാം. സെറിനിറ്റി സമ്മാനിക്കുന്ന നല്ല നിമിഷങ്ങള്‍ എക്കാലവും നിങ്ങളുടെ ഓർമയിലുണ്ടാകും.